താമരശ്ശേരി : ടൗൺ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ച് സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ പദ്ധതി ബോധവത്കരണ ശിൽപ്പശാല 29ന് നടക്കും. രാവിലെ 10 മുതൽ താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിലാണ് ശിൽപ്പശാല. ജില്ലാ എംപ്ലോയ്‌മെന്റ് മുൻ ഓഫീസർ വേണുഗോപാൽ ക്ലാസെടുക്കും.