കുറ്റ്യാടി: ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പരിപാടിയുടെ ഭാഗമായി വടകര എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ ദീപം തെളിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.മോഹൻദാസ്, ഗ്രാമപഞ്ചായത്ത് അംഗം എ.സി മജിദ്, വടകര സർക്കിൾ എക്സൈസ് ഉദ്യോഗസ്ഥരായ സി.എം ശ്രീനിവാസൻ, കെ.സുനിൽ, അനൂപ്, അബ്ദുൾ സമദ് എന്നിവർ പ്രസംഗിച്ചു.