bus
bus

താമരശ്ശേരി : ഈങ്ങാപ്പുഴ ബസ്‌സ്റ്റാൻഡിൽ രാവിലെ ഒമ്പത്‌ വരെയും വൈകീട്ട് അഞ്ചിനുശേഷവും ബസുകൾ കയറ്റാത്തതിനെ തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് സി.പി.ഐ പുതുപ്പാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ടി.പി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി.എം.പൗലോസ്, അസി.സെക്രട്ടറി എ.എസ്.സുഭീഷ് , ഷാജു ചൊള്ളാമഠം, ദിലീപ് അടിവാരം, ഹമീദ് ചേളാരി, രഞ്ജിത്ത്, സുധീഷ് പയോണ, രാജൻ വള്ളിക്കെട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു. നടപടി ആവശ്യപ്പെട്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും താമരശ്ശേരി ട്രാഫിക് പൊലീസിലും സി.പി.ഐ പരാതി നൽകി.