കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്ന സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ബഡ്ജറ്റിൽ പ്രഖ്യാപിക്കണമെന്ന് കേരള വനിതാ കോൺഗ്രസ് (എം) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിജി വിനോദൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.പോൾസൺ, റുഖിയാ ബീവി, റീത്താ ജസ്റ്റിൻ, ഗ്രേസി ജോർജ്, സിനി ഷിജോ, മേരി പൗലോസ്, റഹ്മത്ത് ബീവി, അമ്പിളി ഗോപി , വിനോദ് കിഴക്കയിൽ , ബോബി മൂക്കൻ തോട്ടം, പ്രിൻസ് പുത്തൻ കണ്ടം, സിജോ വടക്കേൻ തോട്ടം, മാത്യു ചെമ്പോട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.