news
നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി വീടുകളിൽ ക്യൂ.ആർ കോഡ് പതിപ്പിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പ് നടപ്പാക്കുന്നതിന്റെ ഭാഗമായി വാർഡ്തല വിവരശേഖരണവും ക്യൂ.ആർ കോഡ് പതിപ്പിക്കലും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി സന്തോഷ്, കെൽട്രോൺ പ്രതിനിധി അഭിനവ് പദ്ധതി വിശദീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സജിന, വി.ഇ.ഒ വിജയൻ കെ.കെ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സിമി കുര്യൻ, വാർഡ് വികസന സമിതി അംഗം മൈഥിലി എന്നിവർ പ്രസംഗിച്ചു.