കോഴിക്കോട് : എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ ഇന്ന് വൈകിട്ട് അഞ്ചിന് "കൊറോണ നേരും നുണയും" സംവാദം സംഘടിപ്പിക്കുന്നു. മാദ്ധ്യമ പ്രവർത്തകൻ എൻ.പി.ചെക്കുട്ടി മോഡറേറ്ററാകും. സി.എം.അബൂബക്കർ, ജേക്കബ് വടക്കൻചേരി, പ്രേംപ്രകാശ്, ഉദയകുമാർ എന്നിവർ പങ്കെടുക്കും.