കുന്ദമംഗലം: മടവൂർ മുട്ടാഞ്ചേരി ഹൈടെക് സ്പോർട്സ് കോംപ്ലക്സ് സ്വിമ്മിംഗ് പൂളിൽ നടന്ന കുന്ദമംഗലം ഉപജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ ചാത്തമംഗലം ആർ.ഇ.സി.ജി.വി.എച്ച് എസ്.എസ് 87 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. കാരന്തുർ മർകസ് ഹയർ സെക്കൻഡറി സ്കൂൾ 42 പോയിന്റ് നേടി രണ്ടാംസ്ഥാനവും നായർകുഴി എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സമാപന ചടങ്ങിൽ മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ എ.കെ.മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. യൂസുഫ് സിദ്ദീഖ്, പി.ഹരിദാസൻ ,കെ .ബഫീർ, ഹൈടെക് റസാഖ്, അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.