വടകര: കെ.എം.എസ്.കെ കുരിക്കിലാട് സ്നേഹ സംഗമം സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്തു. കെ.എം.എസ്.കെ മെഡി ഹെൽപ്പ് പെയിൻ ആൻഡ് പാലിയേറ്റീവ് ഹോം കെയർ ആംബുലൻസ് വാഹനം പാറേമ്മൽ ഗോപാലൻ ചെയർമാൻ മജീദ് കുരിക്കിലാടിന് താക്കോൽ നൽകി ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ലോകം: നാം അറിയേണ്ടത് എന്ന വിഷയത്തിൽ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. ഓസ്കാർ മനോജ് , നവാസ് പാലേരി എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടിയും നടന്നു. മുഖ്യ രക്ഷാധികാരി ബലയമ്പത്ത് ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്യാമള പൂവേരി, രാജേഷ് ചോറോട് , ശംസുദ്ധീൻ മുഹമ്മദ്, കുനിയിൽ ദാമോദരൻ, കരീം വൈക്കിലശ്ശേരി കുനിയിൽ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു