anus-maranam
മരക്കാർ അനുസ്മരണത്തിൽ കെ.മുരളീധരൻ എം പി സംസാരിക്കുന്നു

വടകര: ഐ.എൻ.ടി.യു.സി അഖിലേന്ത്യാസെക്രട്ടറിയായിരുന്ന വി.പി മരക്കാരുടെ 25ാം അനുസ്മരണ സമ്മേളനം കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു. കേരള മോട്ടോർ എംപ്ലോയിസ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി സംഘടിച്ച ചടങ്ങിൽ ഭാരത് ജോഡഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന കെ. മുരളീധരൻ എം.പി യെ അനുമോദിച്ചു. മടപ്പള്ളി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി മെമ്പർ അഡ്വ. സി വത്സലൻ, ഷാജി കുറുങ്ങോട്ട്, സബീഷ് കുന്നത്ത്, കോഴിക്കോട് സൗത്ത് റീജണൽ പ്രസിഡന്റ് പ്രശാന്ത് കളത്തിങ്കൽ, ഇ കെ രാജൻ, പുള്ളോട് രാമചന്ദ്രൻ, എ.എം.കുഞ്ഞിക്കണ്ണൻ എന്നിവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് സ്വാഗതം പറഞ്ഞു.