പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലത്തിന്റെ നേതൃത്വത്തിൽ വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കൂത്താളി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം നന്ദിനി ക്ലാസെടുത്തു. പഞ്ചായത്ത് മെമ്പർ പൂളക്കണ്ടി കുഞ്ഞമ്മത്, കെ.കെ.ഇബ്രായി, സി.കെ.ബാലകൃഷ്ണൻ, കെ.സി.സരേഷ്, റീജ കെ.ടി, അസീസ്
, ഇബ്രാഹിം കിഴക്കേടത്ത് എന്നിവർ പ്രസംഗിച്ചു .150 രോഗികളെ പരിശോധിച്ചു.