img20221023
ഡി.വൈ.എഫ്.ഐ കാൽനട ജാഥ മുക്കത്ത് എത്തിയപ്പോൾ

മുക്കം: തൊഴിലില്ലായ്‌മയ്ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് എന്നീ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നടത്തിയ കാൽനട ജാഥ മുക്കത്ത് സമാപിച്ചു. നാലാം ദിവസം ചുള്ളിക്കാപ്പറമ്പിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ ഇ.അരുൺ, വൈസ് ക്യാപ്റ്റൻ കെ.വി.വിജിഷ, മാനേജർ ജാഫർ ഷെരീഫ്, ആദർശ് ജോസഫ്, രനിൽ രാജ്, വിപിൻ ബാബു, എം.ആതിര, കെ.പി.അഖിൽ, സി.എസ്‌.ശരത്, സജിത്ത്, പി.പി.അഖിൽ, മുഹമ്മദ്ഫാരിസ്, അഭിജിത്ത് മുരളി, എം.വി.വൈശാഖ്, സിജിൻ കപ്പാല, വി.ജെ.ജിബിൻ, അച്യുതാനന്ദൻ, ഷഫീഖ് തടപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്‌, ലിന്റോ ജോസഫ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. കെ.വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. സജി കുറ്റിപ്പാല സ്വാഗതവും അതുൽ കച്ചേരി നന്ദിയും പറഞ്ഞു.