കോഴിക്കോട് : കേരളത്തിന്റെ വേറിട്ട പാരമ്പര്യം നിലനിർത്താൻ കൂട്ടായ ഇടപെടൽ വേണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കേളുഎട്ടൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച നവോത്ഥാന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പാരമ്പര്യത്തിൽ നിന്ന് നാട്ടുകാരെ പിറകോട്ട് നയിക്കാൻ ബോധപൂർവ ശ്രമം നടക്കുന്നതായും ഐസക് പറഞ്ഞു. ഡോ.മിഥുൻ സിദ്ധാർഥ് പ്രസംഗിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണൻ സ്വാഗതം പറഞ്ഞു.