atholi
നമ്പ്യാട്ടുംപുറം പൗരസമിതി ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലു പുരക്കൽ ഉദ്ഘാടനം ചെയ്യുന്നു

അത്തോളി : നമ്പ്യാട്ടുംപുറം പൗരസമിതി ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ നാലു പുരക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം.സരിത അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസെടുത്തു. ആർ.എം കുമാരൻ , കാഞ്ഞിരോളി മുഹമ്മദ് കോയ , നാസിഫ് ഖാൻ , ഇ.അഹമ്മദ് , സലീം എം.കെ, ഷൗക്കത്ത് അത്തോളി, സബീഷ് കുമ്മംകോട്ട്, ശ്രീജിത്ത് മേക്കോട്ട് എന്നിവർ പ്രസംഗിച്ചു. പൗരസമിതി ഭാരവാഹികളായി എ .എം സരിത (ചെയർപേഴ്സൺ) സി.കെ പവിത്രൻ , പ്രദീപൻ വി.ടി (വൈസ് ചെയർമാൻ) എം.കെ സലീം (ജനറൽ കൺവീനർ) അഡ്വ. നാസർ, കൃഷ്ണൻ എൻ.പി (കൺവീനർ), നൗഷാദ് ഒ.വി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.