lockel
പടം : കടലുണ്ടി ഗ്രാമോത്സവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരിക ഘോഷയാത്രയുടെ മുൻ നിര .

കടലുണ്ടി: കടലുണ്ടി പഞ്ചായത്തിൽ ഗ്രാമോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര നടത്തി. മന്ത്രി പി.എ.മുഹമ്മദ് റിയാസ് , കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതാ പൂക്കാടൻ , പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.ഗവാസ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രബോധിനിക്കു സമീപത്തു നിന്നു തുടങ്ങിയ സാംസ്കാരിക ഘോഷയാത്ര കടലുണ്ടിയിൽ സമാപിച്ചു. ഗ്രാമോത്സവം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.