നാദാപുരം: നരബലിക്കും ദുർമന്ത്രവാദത്തിനുമെതിരെ ബാലസംഘം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ബാലസംഘം നാദാപുരം എരിയാ പ്രസിഡന്റ് ടി.ദൃശ്യ ഉദ്ഘാടനം ചെയ്തു. അഷിക അശോക് അദ്ധ്യക്ഷത വഹിച്ചു. എം.കെ.വിനീഷ്, ഷിബിൻലാൽ, എ.കെ.അജിത്ത് എന്നിവർ പ്രസംഗിച്ചു. ഹെൽന അജിത്ത് സ്വാഗതം പറഞ്ഞു.