 
മുക്കം: കയ്യിട്ടാപൊയിൽ - മാമ്പറ്റ- വട്ടോളിപറമ്പ്- തൂങ്ങുംപുറം - അമ്പലക്കണ്ടി റോഡിന്റെ നിർമാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. ജോർജ് എം തോമസ്, മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് അബ്ദുൽ മജീദ്, കെ.കെ.റുബീന, കൗൺസിലർമാരായ സി.വസന്തകുമാരി, എ.കല്യാണിക്കുട്ടി, ബിന്നി മനോജ്, പി.ജോഷില, അശ്വതി സനൂജ്, കെ.എം.വസന്തകുമാരി, എ.കെ.ഉണ്ണികൃഷ്ണൻ, കെ.മോഹനൻ, ജയ്സൺ കുന്നക്കാട്ട്, ടി.കെ.സാമി, ഗോൾഡൻ ബഷീർ, സലാം പൈറ്റൂളി എന്നിവർ പ്രസംഗിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ ഇ ജി.വിശ്വപ്രകാശ് സ്വാഗതവും അസി.എൻജിനിയർ എൻ.ശ്രീജയൻ നന്ദിയും പറഞ്ഞു.