 
കോഴിക്കോട് : പൊക്കുന്ന് ഗവ.ഗണപത് യു.പി.സ്‌കൂളിന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ ബസ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് കൗൺസിലർ സാഹിദ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. കലാമേളയിൽ വിജയികളായവർക്ക് വാർഡ് കൗൺസിലർ ഈസ അഹമ്മദ് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.പി.മുനീർ, എസ്.എം.സി ചെയർപേഴ്‌സൺ ഷൈനി ഗിരീഷ്, ഒ.എസ്.എ സെക്രട്ടറി സി.പി.മനോജ് കുമാർ, എസ്.എസ്.ജി ചെയർമാൻ എം.പി.രാധാകൃഷ്ണൻ നായർ, എം.കെ സിന്ധു, എൻ സോജി, എഫ്.എൻ നിതീഷ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ പി.റഷീദ് സ്വാഗതവും അദ്ധ്യാപകൻ ഖാലിദ് നന്ദിയും പറഞ്ഞു.