 
വടകര : സാഗര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 400ലധികം വിദ്യാർത്ഥിക്കൾക്ക് പഠനപോകരണ കിറ്റ് വിതരണം ചെയ്തു. കുരിയാടി മീനപ്പീസ് ഗ്രൗണ്ടിൽ കെ.മുരളീധരൻ എം.പി വിതരണോദ്ഘാടനം നിർവഹിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് കൗൺസിലർ സുരക്ഷിത, മുട്ടങ്ങൽ സൗത്ത് യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക ജീജ, ആവിക്കൽ സ്കൂൾ പ്രധാനാദ്ധാപിക ബിന്ദു , ഗവ.ഫിഷറീസ് സ്കൂൾ പ്രധാനാദ്ധ്യാപിക ആശ എന്നിവർ പ്രസംഗിച്ചു. വാർഡ് അംഗം പി.ജസ്സി സ്വാഗതം പറഞ്ഞു.
ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന ഹാൻസ് കൾച്ചറൽ സെന്ററാണ് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തത്.