പൂനൂർ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ലഹരി മയക്കുമരുന്ന് മാഫിയക്കെതിരെ രൂപീകരിച്ച ജനകീയ ജാഗ്രതാസമിതിയുടെ ഉദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ഏറാടിയിൽ നിർവഹിച്ചു. തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിൽ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് .സി സംസാരിച്ചു. വിവിധ രാഷ്ട്രീയ,സമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന ബബീഷ് ഉണ്ണികുളം, ടി.സി.രമേശൻ , കെ.കെ.ബാലകൃഷ്ണൻ , നാസർ കിഴക്കയിൽ, പി.പി.പ്രഭാകരൻ , എം.കെ. വേലായുധൻ നായർ ,സി.പി. റഷീദ് എന്നിവർ പ്രസംഗിച്ചു. ഉണ്ണികുളം പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ പി.സി.ഷിജിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എം.സജിത്ത് സ്വാഗതവും, സി.പി. സുരേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.