4

കോഴിക്കോട് : ട്വന്റി 20 ലോകകപ്പിൽ യു.എ.ഇ ടീമിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കുണ്ടുങ്ങൽ പരപ്പിൽ പള്ളിവീട് ബാസിൽ ഹമീദിനെ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ബാസിലിന്റെ തറവാട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി ആദരിച്ചത്. ബാസിലിന് ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. ട്വന്റി20 ലോകകപ്പിൽ യു.എ.ഇ ചരിത്ര ജയം നേടിയപ്പോൾ മികച്ച പ്രകടനമാണ് ഓൾറൗണ്ടറായ ബാസിൽ ഹമീദ് കാഴ്ചവെച്ചത്. ബാസിൽ ഹമീദ് കഴിഞ്ഞ ട്വന്റി20 സീരീസിൽ അയർലൻഡ്, നമീബിയ ടീമുകൾക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.