news
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: മൊകേരി ഗവ.കോളേജിൽ നിർമ്മിച്ച കാന്റീൻ കെട്ടിടം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ അഷറഫ് കെ.കെ സ്വാഗതം പറഞ്ഞു. പി.ടി.എ സെക്രട്ടറി ഡോ.ദിനേശ് എം.പി, ശശീന്ദ്രൻ.കെ, ജമാൽ മൊകേരി, പി.സുരേഷ് ബാബു, വി.രാജൻ , വി.പി.വാസു, കുമാരൻ പറമ്പത്ത്, വാർഡ് മെമ്പർ എ.രതീഷ് , ഡോ.സുനിത ശ്രീനിവാസ്, സി.ഡി.എസ്‌ ചെയർപേഴ്സൺ മിനി കെ ചന്ദ്രൻ , നിസാർ കൂളികുൽ, ആരതി എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സർക്കാർ അനുവദിച്ച 13 ലക്ഷം രൂപ ചെലവിട്ടാണ് കാന്റീൻ നിർമിച്ചത്.