tagore-hall
tagore hall

കോഴിക്കോട് : കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടങ്ങൾ കോർപ്പറേഷൻ പുതുക്കി പണിയുന്നു. ഇതിനുള്ള നടപടികൾക്ക് തുടക്കമായി. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 12 കെട്ടിടങ്ങളാണ് ഇത്തരത്തിൽ പൊളിച്ച് പണിയുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പുതുക്കി പണിയുന്നതിനും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുമുള്ള ധനകാര്യ സ്ഥിരം സമിതിയുടെ ശുപാർശ കഴിഞ്ഞ കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു. ഓരോ കെട്ടിടത്തിനും പ്രത്യേകം ഡി.പി.ആർ ക്ഷണിക്കുന്നതിനും സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തുന്നതിനുമുള്ള ശുപാർശയാണ് കൗൺസിൽ അംഗീകരിച്ചത്.

സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയും കോർപ്പറേഷന്റെ വരുമാനം വ‌ർദ്ധിപ്പിക്കൽ ലക്ഷ്യമിട്ടുമാണ് പുതിയ നീക്കം. കെട്ടിടങ്ങൾ നവീകരിക്കുന്നതിനേക്കാൾ പൊളിച്ചു പണിയുന്നതാണ് നല്ലതെന്ന വിലയിരുത്തലാണ് ധനകാര്യ സ്ഥിരം സമിതിക്കുള്ളത്. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള പല കെട്ടിടങ്ങളും അപകട ഭീഷണി ഉയർത്തുന്നതാണെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.

ടാഗോർ ഹാൾ, സൗത്ത് ബീച്ചിൽ പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ച കെട്ടിടം,

മെഡിക്കൽ കോളേജിലെ വേണാട് കെട്ടിടം, കാരപ്പറമ്പ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ് , ഇടിയങ്ങര മാർക്കറ്റ്, പുതിയറ മാർക്കറ്റ്, പുതിയ പാലം കമേഴ്‌സ്യൽ കോംപ്ലക്‌സ്, അരീക്കാട് കമേഴ്‌സ്യൽ കോംപ്ലക്‌സ്, ഈസ്റ്റ് നടക്കാവിലെ കോളനി, വെസ്റ്റ്ഹിൽ മാർക്കറ്റ് കെട്ടിടം, മൊയ്തീൻപള്ളി റോഡിലെ ന്യൂ ബസാർ എന്നിവയാണ് പുതുക്കി പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടങ്ങൾ. നിരവധി കച്ചവട സ്ഥാപനങ്ങളും മറ്റും ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

ടാഗോർ ഹാൾ പൊളിച്ച് പണിയാൻ കോർപ്പറേഷൻ കൗൺസിൽ നേരത്തെ തീരുമാനിച്ചിരുന്നു. അറ്റകുറ്റപ്പണികൾ നടത്തിയാലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായതിനാലാണ് പുതുക്കുപണിയാമെന്ന തീരുമാനത്തിൽ എത്തിയത്. മറ്റ് കെട്ടിടങ്ങളുടെ കാര്യത്തിലും കോർപ്പറേഷന് ഇതേ നിലപാടാണ്. ടാഗോർ ഹാൾ ബുക്ക് ചെയ്തവർക്ക് തുക തിരിച്ച് നൽകുന്നതിനും ബുക്ക് ചെയ്ത പരിപാടികൾ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ ജനറേറ്റർ വെച്ച് നടത്തുന്നതിനും നിലവിൽ അനുമതിയുണ്ട്.

മുഖം മിനുക്കുന്നവ

ടാഗോർ ഹാൾ, സൗത്ത് ബീച്ചിൽ പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ച കെട്ടിടം,

മെഡിക്കൽ കോളേജിലെ വേണാട് കെട്ടിടം, കാരപ്പറമ്പ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ് , ഇടിയങ്ങര മാർക്കറ്റ്, പുതിയറ മാർക്കറ്റ്, പുതിയ പാലം കമേഴ്‌സ്യൽ കോംപ്ലക്‌സ്, അരീക്കാട് കമേഴ്‌സ്യൽ കോംപ്ലക്‌സ്, ഈസ്റ്റ് നടക്കാവിലെ കോളനി, വെസ്റ്റ്ഹിൽ മാർക്കറ്റ് കെട്ടിടം, മൊയ്തീൻപള്ളി റോഡിലെ ന്യൂ ബസാർ