കോഴിക്കോട് : എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ "കൊറോണ നേരും നുണയും" സംവാദം നടത്തി. മാദ്ധ്യമ പ്രവർത്തകൻ എൻ.പി.ചെക്കുട്ടി മോഡറേറ്ററായി. സി.എം.അബൂബക്കർ, ജേക്കബ് വടക്കൻചേരി, മാത്യു ജോസഫ് എന്നിവർ സംവാദത്തിൽ പങ്കെടുത്തു. വായനശാല പ്രസിഡന്റ് സി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ദിനേശൻ, എൻ. പ്രേംജിത് , പി.ടി . തോമസ് കെ.വി. ശിവദാസൻ , എം. ഗൗതമൻ എന്നിവർ പ്രസംഗിച്ചു.