കോഴിക്കോട് : രാമനാട്ടുകര കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ശക്തമായ പട്രോളിംഗും നിരീക്ഷണവും ഏർപ്പെടുത്തുമെന്ന് ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഫറോക്ക് പൊലീസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് സമർപ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഒന്നേകാൽ ഏക്കർ സ്ഥലത്ത് നഗരസഭയുടെ കെട്ടിടം നിർമ്മിക്കുന്നതിന് നടപടിയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. താത്ക്കാലികമായി ഇവിടം പാർക്കിംഗ് ഏരിയയാക്കും. രാമനാട്ടുകര ടൗണിലും പരിസരത്തും മദ്യം, മയക്കുമരുന്ന് എന്നിവ കൈവശം വച്ച പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അഭിലാഷ് മലയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.