drugs
drugs

കോഴിക്കോട്: സാമൂഹ്യനീതിവകുപ്പ്, ജില്ലാ ഭരണകൂടം, നശാ മുക്ത് ഭാരത് അഭിയാൻ, സുരക്ഷാ ലഹരി വിമോചന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിയിൽ നിന്നും വിമുക്തി നേടിയവരുടെ സ്‌നേഹസംഗമം നടന്നു. ജില്ലാ കളക്ടർ ഡോ എൻ.തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ അദ്ധ്യക്ഷത വഹിച്ചു. സുരക്ഷാ ഐ.ആർ.സി.എ യിലെ സൈക്ക്യാട്രിസ്റ്റ് ഡോ.സത്യനാഥൻ, തപോവനം അംഗം ഹരിദാസൻ എന്നിവർ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സുരക്ഷ ഐ.ആർ.സി.എ പ്രൊജക്ട് ഡയറക്ടർ ടി. അബ്ദുൽ നാസർ സ്വാഗതവും സുരക്ഷാ ലഹരി വിമോചന കേന്ദ്രത്തിലെ കൗൺസിലർ രശ്മി നന്ദിയും പറഞ്ഞു.