citu
തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസ്ട്രിക്ട് ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കളക്ടറേറ്റ് മാർച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.നിഖിൽ അദ്ധ്യക്ഷനായി. എ.കുഞ്ഞിരാമൻ, കെ.പി. മൻസൂർ, ഇ.എം. സുരേഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി നാസർ സ്വാഗതം പറഞ്ഞു.