 
കോഴിക്കോട്: ഖത്തറിലെ ഫിഫ ലോകകപ്പിനെ വരവേൽക്കാനായി റോഡ് ടു ഖത്തർ എന്ന പേരിൽ
മലബാർ ക്രിസ്ത്യൻ കോളേജിൽ പ്രദർശനം സംഘടിപ്പിച്ചു. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗത്തിന്റെ സഹകരണത്തോടെ നടത്തിയ പ്രദർശനം ഒരുക്കിയത് പ്രൊഫ. എം.സി. വസിഷ്ഠാണ്. ലോകകപ്പ് ചരിത്രത്തെക്കുറിച്ചുള്ള പോസ്റ്ററുകളും ഫുട്‌ബോൾ ഗ്രന്ഥങ്ങളുമായിരുന്നു പ്രദർശനത്തിൽ ഉൾപ്പെട്ടിരുന്നത്. പ്രദർശനം കോളേജ് പ്രിൻസിപ്പൽ സച്ചിൻ പി ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ഹരിദാസ്, ഡോ.ഷിനോയ് ജസിന്ത്, വിദ്യാർത്ഥികളായ ജെസ്റ്റിൻ അദ്വൈത്, ഹരിഗോവിന്ദ്, ആൻ സ്റ്റൺ എന്നിവർ നേതൃത്വം നൽകി.