വളയം :സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ തൂണേരി ബി.ആർ.സി പരിധിയിലെ വളയം ഗവ.ഹയർസെക്കൻഡറി സ്കൂൾ മുറ്റത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി. ജോഗ്രഫി പഠനം കൂടുതൽ രസകരവും എളുപ്പവും ആക്കാൻ ഹയർസെക്കൻഡറി സ്കൂളുകളിലാണ് ഇത്തരം നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത്. പ്രാദേശിക കാലാവസ്ഥാമാറ്റം നിർണയിച്ച് പൊതു ജനങ്ങളിൽ എത്തിക്കാനും പ്രകൃതി ദുരന്തകാലത്ത് രക്ഷാപ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കം ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനും ഇത്തരം നിരീക്ഷണ കേന്ദ്രങ്ങൾ പ്രയോജനകരമാകും. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി, സമഗ്ര ശിക്ഷ ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒരുക്കിയത്. വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, തൂണേരി ബി.പി.സി പി.പി മനോജ്, വാർഡ് മെമ്പർ.കെ വിനോദൻ, ബി.ആർ.സി ട്രെയിനർ. സന്ധ്യ എ കെ, സി ആർ സി സി മാരായ . റഷീദ്, വിസ്മയ, ഷീജ കെ തുടങ്ങിയവർ വെതർസ്റ്റേഷൻ സന്ദർശിച്ചു. വളയം ഗവ.യർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.പി.മനോജ് , എച്ച്.എം. സുമ , ഖാലിദ് എന്നിവർ പ്രസംഗിച്ചു.