 
കോഴിക്കോട് : ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒന്നാമത് ഓൾ കേരള പ്രൈസ് മണി ഇന്റർ സ്‌കൂൾ ഇൻവിറ്റേഷൻ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് ചേവായൂർ ഭവൻസ് സ്‌കൂൾ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നാളെ മുതൽ 31 വരെ നടക്കും.
കേരളത്തിലെ 12 സ്‌കൂൾ ടീമുകൾ മാറ്റുരക്കുന്ന മത്സരം നാളെ രാവിലെ 10ന് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റനും സെലക്ടറുമായ അൻവിൻ ആന്റണി ഉദ്ഘാടനം ചെയ്യും. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ വിശിഷ്ടാതിഥിയാവും. ഭവൻസ് കേന്ദ്ര ചെയർമാൻ ആചാര്യ ഗുരുശ്രേഷ്ഠ എ.കെ.ബി. നായർ അദ്ധ്യക്ഷത വഹിക്കും. പൂർവ വിദ്യാർത്ഥിയും ഇന്ത്യൻ നാഷണൽ ബാസ്‌കറ്റ്ബോൾ ലീഗിൽ കൊച്ചി ടൈഗേഴ്‌സിലും മദ്രാസ് യൂണിവേഴ്‌സിറ്റി ടീമിലും അംഗമായ വൈശാഖ് പ്രത്യേക ക്ഷണിതാവാകും
31 ന് ഉച്ചയ്ക്ക് നടക്കുന്ന സമ്മാന ദാനം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്ര വൈസ് ചെയർമാൻ ഡോ. കെ. ഗോപാലകൃഷ്ണൻ, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ പോൾ വർഗീസ്, ജനറൽ കൺവീനർ പ്രിൻസിപ്പൽ താരാ കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി സനില സോമൻ, പി.ടി.എ പ്രസിഡന്റ് ഷിറാജ് കുമാർ, സംഘാടക സമിതി ചെയർമാൻമാരായ പത്മരാജൻ, രൂപേഷ് എന്നിവർ പങ്കെടുത്തു.