tttttt
ശിവഗിരിമഠത്തിലെ പ്രബോധ തീർത്ഥ സ്വാമികൾ വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരം സന്ദർശിച്ചപ്പോൾ

കോഴിക്കോട് : ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് കേരളത്തിലെ വിവിധ ശ്രീനാരായണ ഗുരുമന്ദിരങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ശിവഗിരി ശ്രീനാരായണ ധർമ്മ ട്രസ്റ്റ് അംഗം സ്വാമി പ്രബോധ തീർത്ഥ ഗുരുധർമ്മ പ്രചരണസഭ കോഴിക്കോട് ജില്ലാ ആസ്ഥാനമായ വേങ്ങേരി ശ്രീനാരായണ ഗുരുമന്ദിരം സന്ദർശിച്ചു. ഇതോടനുബന്ധിച്ച് ചേർന്ന യോഗത്തിൽ സ്വാമി പ്രബോധ തീർത്ഥ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.പി.രാമനാഥൻ, ജോ.സെക്രട്ടറി അഡ്വ. ശ്യാം അശോക്, ജില്ലാ ഭാരവാഹികളായ പി.പി.മോഹനൻ, കെ.സി.രമേഷ് നാരായൺ, രാധാകൃഷ്ണൻ പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.