photo
എ.കെ.പി.എ. ബാലുശ്ശേരി മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി ജി.എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38ാമത് ബാലുശ്ശേരി മേഖലാ സമ്മേളനം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി ജി.എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എൻ.ടി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സുധീഷ് കണിക, മണി ചാത്തോത്ത്, ട്രഷറർ വിജയൻ അതുല്യ, ഷിംലിജ് കൂമുള്ളി, കെ.ബി.കോയ. ജയപ്രകാശ് നന്മണ്ട എന്നിവർ പ്രസംഗിച്ചു. ഫോട്ടോഗ്രഫി, വീഡിയോഗ്രാഫിയുമായി ബന്ധപ്പെട്ട സാധനസാമഗ്രികളുടെ അനിയന്ത്രിതമായ വിലവർദ്ധനവ് തടയാൻ സർക്കാർ ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ ഇൻഷുറൻസ് കോർഡിനേറ്റർ പരമേശ്വരൻ സ്വാമി ക്ഷേമനിധി, ഇൻഷുറൻസ് എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. പ്രസിഡന്റായി കെ.കെ.രാജേഷിനെയും സെക്രട്ടറിയായി സജീഷ് ഇയ്യാടിനെയും വൈസ് പ്രസിഡന്റായി സുരേഷ് ഉള്ളൂരിനെയും ജോയിന്റ് സെക്രട്ടറിയായി ദിലീപ് വിസ്മയയെയും ട്രഷററായി സുധി കണികയെയും തിരഞ്ഞടുത്തു.