പയ്യോളി: ഇരിങ്ങലിൽ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ 163 കുപ്പി മദ്യവുമായി ഒരാൾ പിടിയിലായി. ഇരിങ്ങൽ ചെത്തിൽ താരേമ്മൽ ജംബു ബാബു എന്ന ബാബുവിനെയാണ് (58) കൊയിലാണ്ടി റെയ്ഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എ.പി ദിപീഷും പാർട്ടിയും പിടികൂടിയത്. 180 മില്ലിയുടെ 163 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. ഇയാളുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.