അത്തോളി :അത്തോളി എക്സ് സർവീസ് മെൻ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ബ്രിഗേഡിയർ ഇ. ഗോവിന്ദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി. ഭാസ്ക്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വീരമൃത്യു വരിച്ച സൈനികൻ സുബേദാർ ശ്രീജിത്തിന്റെ ഭാര്യ ഷെജിന ശ്രീജിത്ത്, വിമുക്ത ഭടന്മാരായ ഓണറി ക്യാപ്റ്റൽ ചെട്ട്യേരി മാധവൻ നായർ, ഹവിൽദാർ അരീകോറോത്ത് രാഘവൻ നായർ, ഹവിൽദാർ ബാലൻ കരിങ്ങാളി, ഹോണററി സുബേദാർ ഇയ്യാങ്കണ്ടി കുഞ്ഞികൃഷ്ണൻ, വി.രാഘവൻ, രവീന്ദ്രൻ കോറോത്ത്, കെ. രജീഷ്, സൈനികൻ വജിത്ത് മീത്തലെ മാണിക്കോത്ത് എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ആദരിച്ചു. കോഴിക്കോട് എ. ഇ. ഒ എം. ജയകൃഷ്ണൻ, രാധാകൃഷ്ണൻ ഒളളൂർ പ്രസംഗിച്ചു. ഹോണററി ക്യാപ്റ്റൻ മാധവൻ നായർ ഉപഹാരം വിതരണം നടത്തി. സെക്രട്ടറി ടി. വി ജയരാജ് സ്വാഗതവും പ്രോഗ്രാം കൺവീനർ അനിൽ കുമാർ നന്ദിയും പറഞ്ഞു.