കോഴിക്കോട് : യംഗ് ആർക്കിടെക് ഫെസ്റ്റിവലിന് ഇന്ന് സമാപനം. വൈ.എ.എഫ് അവാർഡും റീവീവ് കോഴിക്കോട് ഡിസൈൻ മത്സരത്തിലെ വിജയികളെയും ഇന്ന് പ്രഖ്യാപിക്കും. സമാപന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. ഇന്നലെ ദക്ഷിണാഫ്രിക്കൻ വാസ്തുശില്പി പീറ്റർ റിച്ച്, ആർട്ടിസ്റ്റ് ബോസ് കൃഷ്ണമാചാരി, ഇന്ത്യൻ കൗൺസിൽ ഓഫ് ആർക്കിടെക്ചർ ചെയർമാൻ ഹബീബ് ഖാൻ, അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റൽ പ്ലാനിംഗ് ആൻഡ് ടെക്‌നോളജിയിലെ മുൻ ആർക്കിടെക്ചർ വകുപ്പ് മേധാവി പ്രൊഫ.നീൽകാന്ദ് ഛായ്, കെ.ടി.രവീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് നേതൃത്വം നൽകി.