blood
വടകര എഞ്ചിനിയറിംഗ് കോളേജ് എൻ.എസ്.എസ് രക്ത ദാനം നടത്തിയപ്പോൾ

വടകര: കുറുന്തോടിയിലെ വടകര എൻജിനിയറിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ബി.ഡി.കെയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി ഗവ. ആശുപത്രിയിലെ ഡോ.സി.എസ്.ചന്ദന, ബി.ഡി.കെ കോഓർഡിനേറ്റർമാരായ വി.എസ് ഹസൻ, മുഹമ്മദ് ബാസിൽ, പാരാമെഡിക്കൽ സ്റ്റാഫംഗങ്ങളായ പി.കെ ഷീന, ശീതൾ വി ജോർജ്, നാസിമി, ഒ. ഷീജ, ശിക്കാശി, ശ്വേത ശിവറാം, ഷാജി, ഷാജു, പ്രോഗ്രാം ഓഫീസർ ടി.കെ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. കോളേജിലെ 55 വിദ്യാർത്ഥികൾ തലശ്ശേരി ഗവ.ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. എൻ.എസ്.എസ് വോളന്റിയർമാരായ മുഹമ്മദ് സിയാദ്, ബി.ആർ.കൃഷ്ണ, മാൻസി മനോജ്, കശ്യപ്, ശ്രാവൺ, ഷെയ്ക്ക ഫാത്തിമ, സായിലക്ഷ്മി, നന്ദന, അശ്വതി എന്നിവർ ക്യാമ്പിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.