 
ബാലുശ്ശേരി: കരുമല ഗ്രാമോദയ ലൈബ്രറിയിൽ വയലാർ ദിനാചരണം നടത്തി. അദ്ധ്യാപിക ഷംന ഉദ്ഘാടനം ചെയ്തു. മുരളി മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി അംഗം എ.കെ.വിനീഷ്, മങ്കയം രാഘവൻ, റിട്ട.ഡി.ഇ.ഒ കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. റിനിത ജീജു വയലാർ ഗാനമാല അവതരിപ്പിച്ചു. എ.കെ.ലോഹിതാക്ഷൻ സ്വാഗതവും സിനീഷ് കോമ്പിൽ നന്ദിയും പറഞ്ഞു.