പേരാമ്പ്ര: മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവംബർ 1ന് നടത്തുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി പതിനഞ്ചാം വാർഡിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തി. നടുക്കണ്ടി താഴയിൽ നിന്ന് ആരംഭിച്ച് പാവട്ട് കണ്ടി മുക്കിൽ സമാപിച്ചു. സമാപനസമ്മേളനം മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ അദ്ധ്യക്ഷതവഹിച്ചു. പേരാമ്പ്ര എ.എസ്.ഐ, ജമീല മുഖ്യപ്രഭാഷണം നടത്തി. സി.പി.നാരായണൻ, ഇ.കെ.ശങ്കരൻ ,വിനീഷ് ആരാധ്യ , ബാബു കെ.കെ.എന്നിവർ പ്രസംഗിച്ചു.
സുകന്യ സി.കെ.നന്ദി പറഞ്ഞു.