ec
ഇ- ചാർജിംഗ് സ്റ്റേഷൻ

@ പദ്ധതിയുമായി അനർട്ട്

@ 25 ശതമാനം സബ്സിഡി

കോഴിക്കോട്: സൗരോർജം ഉപയോഗിച്ച് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇ- ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ പദ്ധതിയുമായി ഊർജ വകുപ്പ്. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ ഹോട്ടലുകളിലും മാളുകളിലും സോളാർ സ്റ്റേഷൻ സ്ഥാപിക്കാൻ സർക്കാർ സബ്സിഡിയോടു കൂടിയ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
812 ലക്ഷം രൂപ ചെലവ് വരുന്ന 60 കെ.ഡബ്യു.സി.സി.എസ് ടൈപ്പ് ശേഷിയുള്ള ഒരു ഡി.സി ചാർജിംഗ് മെഷീൻ സ്ഥാപിച്ചാൽ 25 ശതമാനം തുക സംസ്ഥാന സർക്കാർ സബ്സിഡിയായി നൽകും. ഇത്തരം മെഷീനുകളിൽ രണ്ട് കാറുകൾ ഒരേസമയം ചാർജ് ചെയ്യാൻ സാധിക്കും. 3045 മിനിട്ട് സമയം ചാർജിംഗിനായി വേണ്ടതിനാൽ ഈ സമയം വിശ്രമിക്കുന്നതിന് റസ്റ്റോറന്റുകളും ഹോട്ടലുകളുമാണ് അഭികാമ്യമായിട്ടുള്ളത്. ഇ കാറുകൾക്ക് ഒറ്റ ചാർജിംഗിൽ 2030 യൂണിറ്റ് വൈദ്യുതി ചെലവാകും. ഒരു യൂണിറ്റിന് ഗുണഭോക്താവിൽ 15 രൂപയും ജി.എസ്.ടി വാങ്ങാം. അതിൽ 5.50 രൂപ കെ.എസ്.ഇ.ബിക്കു നൽകണം. ഇതിൽ കെ.എസ്.ഇ.ബി ഫിക്സഡ് ചാർജ്, മെയിന്റൈൻസ് ചാർജ് എന്നിവയ്ക്ക് ചെലവായതിന്റെ ബാക്കി ഗുണഭോക്താവിന് ലഭിക്കുമെന്നും അനർട്ട് അവകാശപ്പെടുന്നു. ഫോൺ: 9188119411