പേരാമ്പ്ര: പേരാമ്പ്ര ഏരിയയുടെ വിവിധ പ്രദേശങ്ങളിൽ ലൈസൻസില്ലാത്തവർ വയറിംഗ് ജോലികൾ

നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് (സി.ഐ.ടി.യു ) പേരാമ്പ്ര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു .

കഴിഞ്ഞ ദിവസം മഞ്ഞക്കുളം ഭാഗത്ത് ലൈസൻസില്ലാത്തവർ വീട് വയറിംഗ് ചെയ്യുന്നത് അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പരാതി നൽകിയ ഏരിയാ കമ്മിറ്റി അംഗത്തെ ഫോണിൽ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തി. ഇതിനെതിരെ മേപ്പയ്യൂർ പൊലീസിൽ പരാതി നൽകി. പ്രസിഡന്റ് പി.കെ.വി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു . എം.മുഹമ്മത് ഷഫീഖ് ,കെ.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.