കോഴിക്കോട്: വടക്കൻ കേരളത്തിൽ ആദ്യമായി കോഴിക്കോട് മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിൽ അയോട്ടിക് വാൽവ് മാറ്റിവെക്കലിലെ അതിനൂതന ടെക്‌നോളജിയായ എഡ്വാർഡ്സ് സാപിയൻസ് വാൽവ് (ടിഐവിഐ) മാറ്റിവെക്കൽ നടത്തി .
ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് (ടിഐവിഐ ) ഓപ്പൺ ഹാർട്ട് സർജറി ആവശ്യമില്ലാതെ താക്കോൽ ധ്വരം വഴി അയോട്ടിക് വാൽവ് മാറ്റിവെക്കുന്നതിന് വേണ്ടിയുള്ള ഒരു നൂതന സംവിധാനം ആണ്. സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് ഷലൂബിന്റെ നേതൃത്വത്തിൽ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ആൻഡ് ഇലക്ട്രോ ഫിസിയോളജിസ്റ്റ് ഡോ.അരുൺ ഗോപി ,കാർഡിയോളജിസ്റ്റ് ഡോ.നിയാസ് കെ നസീർ എന്നിവർ ചേർന്നാണ് പുതിയ ചികിത്സാ രീതി വിജയകരമായി പൂർത്തിയാക്കിയത് . രോഗികൾക്ക് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ള അതിനൂതന ചികിത്സാ രീതി (ടിഐവിഐ) എംഐസിസിയിൽ പല രോഗികളിലും ചെയ്തിട്ടുണ്ടെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച് വരുന്ന എഡ്വാർഡ്സ് സാപിയൻ വാൽവ് ഉപയോഗിച്ചുള്ള അയോട്ടിക് വാൽവ് മാറ്റിവെക്കൽ വടക്കൻ കേരളത്തിൽ ആദ്യമായാണ് ചെയ്യുന്നതെന്ന് എംഐസിസി ചെയർമാൻ ആൻഡ് ചീഫ് ഓഫ് കാർഡിയോളജി ഡോ.പി.പി.മുഹമ്മദ് മുസ്തഫ പറഞ്ഞു .