kunnamangalam-news
സി.ഡബ്ലിയു.എസ് കുന്ദമംഗലം മേഖലാ സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ( സി.ഡബ്ല്യു.എസ്.എ) കുന്ദമംഗലം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ഫെസ്റ്റിവൽ നടന്നു. അജുവ ഓഡിറ്റോറിയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലത്ത് സി.ഡബ്ല്യു.എസ്.എ സംഘടിപ്പിക്കുന്ന പാർപ്പിടം 2023 മെഗാ എക്സ്പോയുടെ ലോഗോ പ്രകാശനവും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ആദരിക്കലും നടന്നു. മേഖല പ്രസിഡന്റ് ഗണേശൻ പന്തീർപ്പാടം അദ്ധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കുന്ദമംഗലത്തെ ആദരിച്ചു. ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് കോഴിക്കോട് മാനേജർ ജിതേഷ് ഇൻഷ്വറൻസ് പദ്ധതികൾ വിശദീകരിച്ചു. സന്തോഷ് കുമാർ, കെ.പി.ശശിധരൻ , അബ്ബാസ് താമരശ്ശേരി, വിജയൻ നാദാപുരം, സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി വിനോദ് പുറ്റാട്ട് സ്വാഗതം പറഞ്ഞു.