kunnamangalam-news
കുന്ദമംഗലം ചാത്തൻകാവ് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ലഹരിക്കെതിരെ സമൂഹ ചിത്രരചന

കുന്ദമംഗലം: കുന്ദമംഗലം ചാത്തൻകാവ് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സമൂഹ ചിത്രരചനയും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി.സുരേന്ദ്രനാഥൻ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ. രത്നാകരൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.പി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ സഫീഖലി ക്ലാസെടുത്തു. സമൂഹ ചിത്രരചനയ്ക്ക് രവീന്ദ്രൻ കുന്ദമംഗലം നേതൃത്വം നൽകി. കെ.വി.ഷാജി, പി.പി.രാജേന്ദ്രൻ പി.പി.രവീന്ദ്രൻ എന്നിവരും ബാലവേദി പ്രവർത്തകരും സമൂഹ ചിത്രരചനയിൽ പങ്കാളികളായി. തുടർന്ന് വായനശാലയിൽ ലഹരിക്കെതിരെ പ്രതിഷേധ ജ്വാല തെളിയിച്ചു. പി.പി.രവീന്ദ്രൻ ,എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.