tttttttttttttttttt
എൻ.ജി.ഒ. അസോസിയേഷൻ എരഞ്ഞിപ്പാലം ജി.എസ് .ടി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡി.സി.സി.ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് : ജീവനക്കാരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ എരഞ്ഞിപ്പാലം ജി.എസ്.ടി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സന്തോഷ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, എം.ടി.മധു, എം.ഷിബു, കെ.ദിനേശൻ, സി.കെ.പ്രകാശൻ, ബി.എൻ.ബൈജു, മുരളീധരൻ കന്മന, മധു രാമനാട്ടുകര, സുനിൽകമാർ പയമ്പ്ര, വി.പി.രജീഷ് കുമാർ, രഞ്ജിത്ത് ചേമ്പാല, എൻ.പി.രഞ്ജിത്ത്,
വി.വിപീഷ്, കെ.പി.സുജിത, കെ.എം.സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.പി.അനീഷ് കുമാർ, യു.എസ്.വിഷാൽ, അഖിലേഷ് പ്രഭാകർ, രഞ്ജിത്ത് കുന്നത്ത്, വി.കെ.പ്രമേഷ്, വിനേഷ് തലക്കൽ, ജയാ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി..