1
സോളാർ സ്പാർക്സ് ഇ.വി ചാർജിംഗ് സ്റ്റേഷനിൽ ഷീബ മലയിൽ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ ഇ.വി ചാർജിംഗ് സ്റ്റേഷൻ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ കൊയിലാണ്ടിയിലെ സോളാർ സ്പാർക്സ് ഇ.വി ചാർജിംഗ് സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്തു. അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേളൂരി ഐ.എഫ്.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സുധ കാവുങ്ക പൊയിൽ, ജൈകിഷ്,മനോജ് പയറ്റുവളപ്പിൽ, മുരളി തോരോത്, ചന്ദ്രൻ ടി.കെ, അനി പറമ്പത്ത്, ഗണേശൻ കെ. വി., പാർട്നർ, ഫോർ സ്റ്റാർ അസ്സോസിയേറ്റ്സ്,ഉമാ ഷംസുദ്ധീൻ, പാർട്നർ, ഫോർ സ്റ്റാർ അസ്സോസിയേറ്റ്സ്, ജെ. മനോഹരൻ, ഇമൊബിലിറ്റി ഡിവിഷൻ മേധാവി,അനെർട്ട്, ശ്രീ. അമൽചന്ദ്രൻ ഇ.ആർ അനെർട്ട് കോഴിക്കോട് ജില്ല എൻജിനീയർ എന്നിവർ പങ്കെടുത്തു.സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ രണ്ടാമത്തെ ഇ.വി ചാർജിംഗ് സ്റ്റേഷനാണ് ഇത്. 60 കെ.വി, 7.5 കെ.വി, 10 കെ.വി ശേഷിയുള്ള 3 മെഷീനുകളാണ് ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്നത്. 30 കെ.വി
ശേഷിയുള്ള സൗരോർജ്ജ സംവിധാനം സ്ഥാപിച്ചത് വഴി ഒരു ദിവസം ഏകദേശം 120 യൂണിറ്റ് വൈദ്യുതി
ഉത്പാദിപ്പിക്കാൻ സാധിക്കും.അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെ കൊളംബിയർ ലാബ് എന്ന സ്ഥാപനമാണ് ചാർജിംഗ് മെഷീനുകൾ സ്ഥാപിച്ച് പദ്ധതി പൂർത്തിയാക്കിയത്.