വടകര : അഴിയൂർ ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 12 മുതൽ 20 വരെ നടത്തും. കായിക മത്സരങ്ങൾ ചോമ്പാൽ മിനി സ്റ്റേഡിയത്തിലും, കലാമത്സരങ്ങൾ അഴിയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിവിധ വേദികളിലും അരങ്ങേറും. എൻട്രികൾ നവംബർ അഞ്ചിനുള്ളിൽ പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം. മത്സര നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. രമ്യ കരോടി , കെ.ലീല, കെ.പ്രശാന്ത്, പ്രദീപ് ചോമ്പാല, പി.സുബി, പ്രമോദ് മാട്ടാണ്ടി, വി.കെ അനിൽകുമാർ, ഇ.ഫാസിൽ ,സാലിം പുനത്തിൽ, മുബാസ് കല്ലേരി, പി.കെ പ്രീത, സാജിദ് നെല്ലോളി, കെ.കെ ജയചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ആയിഷ ഉമ്മർ (ചെയർമാൻ), ഇ അരുൺകുമാർ(ജന. കൺവീനർ).