news
മന്ത്രി മുഹമ്മദ് റിയാസ് യുവപ്രതിഭകളെ അവരുടെ വീട്ടിലെത്തി ആദരിച്ചപ്പോൾ

ബേപ്പൂർ: ദേശീയ ഡാൻസ് മത്സരത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നേടിയ നിലീന നിധീഷ്, ജില്ലാ ശാസ്ത്രമേളയിൽ അഗ്രികൾച്ചറൽ ഡ്രോൺ നിർമ്മിച്ച് അതിന്റെ ഉപയോഗവും പ്രാധാന്യവും ജനങ്ങളിലേക്കെത്തിച്ച തിരുത്തിയാട് THSS +2 വിദ്യാർത്ഥികളായ ദേവജ്, ദേവാംഗ്, സംസ്ഥാന തല നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തല ചാമ്പ്യനും ദേശീയ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്ത കോഴിക്കോട് പ്രോവിഡൻസ് സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിയുമായ ദേവിക എന്നിവരെ മന്ത്രി മുഹമ്മദ് റിയാസ് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.

പയ്യാനക്കൽ തറവാട്ടിലെത്തിയ മന്ത്രിക്ക് ആദര സൂചകമായി തറവാട്ട് കമ്മിറ്റി സെക്രട്ടറി പയ്യാനക്കൽ ശശീധരൻ ഉപഹാരം നൽകി. ചടങ്ങിൽ 48 ാം ഡിവിഷൻ കൗൺസിലർ തോട്ടുങ്ങൽ രജനി തുടങ്ങി രാഷ്ട്രീയ സാമുദായിക മേഖലകളിലുള്ളവർ പങ്കെടുത്തു.