വടകര: 'നാളത്തെ കേരളം, ലഹരി മുക്ത നവ കേരളം' എന്ന മുദ്രാവാക്യവുമായി ചോമ്പാൽ സ്നേഹപാത റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ചിറയിൽപീടിക പരിസരത്ത് നിന്നാംരംഭിച്ച റാലി ചോമ്പാല എസ്.ഐ ടി.വി.ബിന്ദുനാഥ് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വടകര എക്സൈസ് സർക്കിൾ ഓഫീസ് പ്രൈവന്റീവ് ഓഫീസർ ജയപ്രസാദ്, എം. സദാനന്ദൻ .പി . വിശ്വനാഥൻ.കെ രാഗേഷ് എന്നിവർ പ്രസംഗിച്ചു