spc
എസ്.പി.സി

മുക്കം: സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. നീലേശ്വരം, കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി, ആനയാംകുന്ന് ഹയർ സെക്കൻഡറി, കരുവമ്പൊയിൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ എസ്.പി.സി കാഡറ്റുകളാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. നീലേശ്വരം സ്കൂൾ മൈതാനിയിൽ നടന്ന പരേഡിൽ ലിന്റോ ജോസഫ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ്, മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു, പി.ടി.എ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എം.കെ.യാസർ, കൗൺസിലർമാരായ പി.ജോഷില, അനിത കുമാരി, കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ ചന്ദ്രമോഹൻ, സതീശൻ, അസ്സൈൻ, പുഷ്പരാജൻ, സ്കൂൾ പ്രിൻസിപ്പൽ എം.കെ.ഹസീല, പ്രധാനാദ്ധ്യാപിക പി.വി.റംലത്ത് എന്നിവർ പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയ 174 കാഡറ്റുകൾ പരേഡിൽ പങ്കെടുത്തു.