കോഴിക്കോട്: മലബാർ മെഡിക്കൽ കോളേജിൽ നവംബർ 8 വരെ സ്തനാർബുദ ബോധവത്ക്കരണ പരിശോധനാ പരിപാടി സംഘടിപ്പിക്കുന്നു. സ്വയംസ്തന പരിശോധന, ഡോക്ടറുടെ ക്ലിനിക്കിൽ പരിശോധന, റേഡിയോളജി പരിശോധന, മുഴകളിൽ നിന്നുള്ള കോശ പരിശോധന എന്നിവയിലൂടെ രോഗം നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും സുഖപ്പെടുത്താൻ സാധിക്കും. സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത് വികസ്വര രാജ്യങ്ങളിലാണെങ്കിലും ഇന്ത്യയിൽ ഏകദേശം 25 സ്ത്രീകളിൽ ഒരാൾക്ക് വരാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിലെ കണക്കുകൾ വെളിപ്പെടുത്തുന്നത്. അവിവാഹിതകൾ, വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാത്തവർ, കുട്ടികളെ മുലയൂട്ടാത്തവർ, തടിച്ച ശരീരപ്രകൃതിയുള്ളവർ കുടുംബത്തിലെ പൂർവികരിൽ ആർക്കെങ്കിലും സത്‌നാർബുദം ഉണ്ടായിരുന്നവർ മദ്യപാനം ശീലമാക്കിയവർ എന്നിവർക്ക് സ്തനാർബുദ സാദ്ധ്യത കൂടുതലാണ്. ഇവരെല്ലാം 35 വയസിനുമേൽ പരിശോധന നടത്തണം. വിദഗ്ധ സർജന്മാരുടെ സൗജന്യ ഒ.പി പരിശോധനയ്ക്ക് പുറമെ എക്‌സ്റേ മാമോഗ്രാഫിയും സോണോ മാമോഗ്രഫിയും മിതമായ നിരക്കിൽ ലഭിക്കും. ബുക്കിംഗിനായി 0496-2701800, 9745010025 എന്നീ നമ്പറുകളിൽ വിളിക്കാം.