human

കോ​ഴി​ക്കോ​ട്:​ ​ഗ​താ​ഗ​ത​ ​നി​യ​മ​ലം​ഘ​ന​ത്തി​ന്റെ​ ​പേ​രു​പ​റ​ഞ്ഞ് ​പി.​എ​സ്.​സി​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​പോ​യ​ ​യു​വാ​വി​നെ​ ​ത​ട​ഞ്ഞു​വെ​ച്ച് ​അ​വ​സ​രം​ ​ന​ഷ്ട​പ്പെ​ടു​ത്തി​യ​ ​ഫ​റോ​ക്ക് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​പൊ​ലീ​സു​കാര​നെ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​വി​ളി​ച്ചു​ ​വ​രു​ത്തും.​ ​ന​വം​ബ​ർ​ 29​ ​ന് ​രാ​വി​ലെ​ 10.30​ ​ന് ​കോ​ഴി​ക്കോ​ട് ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സി​റ്റിം​ഗി​ൽ​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​നാ​ണ് ​ക​മ്മി​ഷ​ൻ​ ​ജു​ഡീ​ഷ്യ​ൽ​ ​അം​ഗം​ ​കെ.​ ​ബൈ​ജു​നാ​ഥ് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ ​


ഫ​റോ​ക്ക് ​അ​സി​സ്റ്റ​ന്റ് ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ക്കാ​ണ് ​ക​മ്മി​ഷ​ൻ​ ​നോ​ട്ടീ​സ​യ​ച്ച​ത്.​ ​ ഉ​ത്ത​ര​വാ​ദി​യാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​എ.​സി.​പി​ ​സി​റ്റിം​ഗി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.​ ​രാ​മ​നാ​ട്ടു​ക​ര​ ​മു​ട്ടും​കു​ന്ന് ​സ്വ​ദേ​ശി​ ​ടി.​കെ.​അ​രു​ണി​നാ​ണ് ​സീ​നി​യ​ർ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​പ്ര​വൃ​ത്തി​ ​കാ​ര​ണം​ ​പ​രീ​ക്ഷ​യെ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ന​ഷ്ട​മാ​യ​ത്.​ ​പ​രാ​തി​യെ​ക്കു​റി​ച്ച് ​ ഫ​റോ​ക്ക് ​അ​സി​സ്റ്റ​ന്റ് ​ക​മ്മി​ഷ​ണ​ർ​ ​15​ ​ദി​വ​സ​ത്തി​ന​കം​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്ക​ണം.